Pages

Sunday, 12 April 2020

കേരളം ഇനിയുമെത്രനാൾ എത്രനാൾ മദ്യം വിറ്റ് ജീവിക്കും

കേരളത്തിന്‌ ഒരു പുതിയ വരുമാന മാർഗത്തെ പറ്റിയാണ് പോസ്റ്റ്‌.

കേരളത്തിന്റെ ആരോഗ്യ മേഖലക്ക് പൊതുവെ മെച്ചപ്പെട്ട പേരുണ്ട് എന്നത്‌ മൂടിവെക്കപ്പെടേണ്ട ഒന്നല്ല. അഭിമാനത്തോടെ പറയപ്പെടേണ്ടത് തന്നെയാണ്.

അത്യാധുനീക ചികിത്സാ സംവിധാങ്ങൾ കൊണ്ടാണോ നമ്മളീ പേരെടുത്തത് എന്ന് ചോദിച്ചാൽ അല്ല. പക്ഷെ നമ്മൾ അതിലേക്കുള്ള യാത്രയിലാണ്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർന്മാർ,നേഴ്സ്‌മാർ,ഉദ്യോഗസ്ഥർ എന്ന് തുടങ്ങി ഇവയെല്ലാം സംയോജിപ്പിക്കുന്ന സർക്കാർ വരെ അതിൽ വലിയ പങ്ക് വഹിക്കുന്നു.

കേരളത്തിലെ നേഴ്സുകൾക്ക് വിദേശ രാജ്യങ്ങളിലടക്കം നല്ല പേരാണ് എന്നാണ് കേട്ടിട്ടുള്ളത്. അവരുടെ ജോലിയോടുള്ള ആത്മാർത്ഥതയും നൈപുണ്യവും അർപ്പണ ബോധവും കൊണ്ടാണ് കേരളത്തിന്‌ ഈ പേര് ലഭിച്ചത്. പേര് കേട്ട പ്രൈവറ്റ് ഹോസ്പിറ്റലുകൾ നമുക്കുണ്ട്, കേന്ദ്രസർക്കാർ അംഗീകാരമുള്ള ഗവണ്മെന്റ് ഹോസ്പിറ്റലുകളുണ്ട്,മെഡിക്കൽ കോളേജുകളുണ്ട്.

ഇതെല്ലാം ഉപയോഗപ്പെടുത്താൻ സാധിച്ചാൽ കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാടിന് ആരോഗ്യ മേഖലയിലൂടെ തന്നെ മുന്നേറാനുള്ള വഴിയാണ് ഒരുങ്ങുന്നത്. കേരളമെന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറും. ഇവിടെ ഇല്ലാത്ത സൗകര്യങ്ങൾ നമുക്ക് കൂട്ടിച്ചേർക്കാൻ സാധിക്കണം.

വിദേശത്ത് നിന്നടക്കം ഇന്ത്യയുടെ പല ഭാഗത്ത് നിന്നും ആളുകൾ ചികിത്സക്കായി കേരളത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് നമ്മുടെ കേരളത്തിന്റെ ആരോഗ്യ മേഖലയെ മാറ്റാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിചാരിച്ചാൽ സാധിക്കും. ആരോഗ്യ രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ അടുത്ത ബഡ്‌ജക്ടിൽ കണ്ണും പൂട്ടി തുക വകയിരുത്തുക, ഹോസ്പിറ്റലുകൾ തുടങ്ങാൻ പ്രൈവറ്റ് മാനേജ്മെന്റുകൾക്ക് ആവശ്യമായ പ്രചോദനം നിയമസഹായം സർക്കാർ ചെയ്യുക. 

ഹോസ്പിറ്റലിൽ പണിയാൻ വരുന്ന ബിസിനസുകാർക്ക് മുന്നിൽ കൊടികുത്താൻ വരുന്നവരെ പാർട്ടി നോക്കാതെ കണ്ടംവഴി ഓടിക്കുക. കേരളത്തിന്റെ മുഖശ്ചായ തന്നെ മാറുമെന്നതിൽ സംശയമില്ല. എത്രനാൾ നമ്മൾ ലോട്ടറിയും മദ്യവും വിറ്റ് ജീവിക്കും? 

പുതിയത് പരീക്ഷിക്കുക 

No comments:

Post a Comment