Pages

Saturday, 18 April 2020

രാജ്യം നേരിടേണ്ട മൂന്ന് വെല്ലുവിളികൾ ഒരുമിച്ചാൽ !

രാജ്യത്തിന്റെ പുറമെ നിന്നുള്ള എല്ലാ വാതിലുകളുമടച്ച് 21 ദിവസം രാജ്യത്തെ ലോക്ക് ഡൗൺ ചെയ്യുക.

ഇതിലൂടെ രാജ്യത്തെ കൊറോണ രോഗികളെ കണ്ടെത്തുക. അവരെ ചികിൽസിക്കുക, പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തുക എന്നതാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ച പ്രതിരോധം.

ഇന്ത്യയിലെ എല്ലാ രോഗികളെയും ഐഡന്റിറ്റിഫൈ ചെയ്താൽ കോവിഡ് ഇന്ത്യയുടെ നിയന്ത്രണത്തിലാകും. പിന്നീട് ആകെ ശ്രദ്ധിക്കേണ്ടത് വിദേശത്ത് നിന്നും എയർ സർവീസ് വഴി ഇന്ത്യയിലെത്തുന്ന പൗരന്മാരെയാണ്.

അങ്ങനെ നോക്കുമ്പോൾ ആദ്യം കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് എയർപോർട്ടിൽ നിന്ന് തന്നെ കൊറന്റൈനിലാക്കുക എന്ന വലിയ ഉദ്യമമാണുള്ളത്.

അതും വിജയകരമായാൽ പിന്നെ മൂന്നാം ഘട്ടം പുറത്ത് നിന്നും സാധാരണ ഗതിയിൽ വരുന്ന പ്രവാസികളെ എയർപോർട്ടിൽ നിന്നും നേരിട്ട് കൊറന്റൈനിലാക്കുക എന്നതായിരുന്നു.

ഇത്രയും ഭംഗിയായി നടന്നാൽ കേന്ദ്ര സർക്കാരിന്റെ ദൃഷ്ടിയിൽ 80% കാര്യങ്ങൾ നിയന്ത്രണത്തിൽ ആകുമായിരുന്നു.

പക്ഷെ കണക്ക് കൂട്ടലുകൾ പാളിപ്പോയത് നിസാമുദ്ധീനീലാണ്. പക്ഷെ അതിലും ഭയപ്പെടാനില്ല ലോക്ക് ഡൗൺ സമയ പരിധി കുറച്ച് നീട്ടേണ്ടിവരും എന്നതാണ്‌. ആ നടപടി സർക്കാർ സ്വീകരിച്ച് കഴിഞ്ഞു. നിസാമുദീനിൽ നിന്നും കൊറോണ ബാധിച്ചവരെ എല്ലാവരെയും കണ്ടെത്തി ഐഡന്റിഫൈ ചെയ്യും വരെ ഈ പ്രോസസ് നീണ്ടേക്കാം..

ചുരുക്കി പറഞ്ഞാൽ ഇന്ത്യയിൽ നിലവിലുള്ള കൊറോണ രോഗികളെ കണ്ടെത്തും വരെ. ഇനിയും ഒളിച്ചിരിക്കുന്നവർ സഹകരിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും.

പറഞ്ഞ് വരുന്നത് രണ്ടാം ഘട്ട നടപടികൾ ആരംഭിക്കാൻ തടസ്സമായത് ഒന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിയാത്തത് കൊണ്ടായിരുന്നു. പക്ഷെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ  ഇനിയും കാത്തിരുന്നാൽ കാര്യങ്ങൾ വഷളാകുമോ എന്നതാണ്, കാരണം മറ്റ് രാജ്യങ്ങളെ കൊറോണ വിഴുങ്ങുകയാണ്. 

അപ്പോൾ ചിലപ്പോൾ അടിയന്തിരമായ ചില തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടിവരുമെന്ന് തോന്നുന്നു.

അതായത് ഒരു പക്ഷെ ഒരു റിസ്ക് ഓപ്പറേഷൻ എടുക്കാൻ സർക്കാർ തയ്യാറാവേണ്ടി വരും. 

ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ഒരുമിച്ച് കൊണ്ടുപോവുക !

അങ്ങനെ ഒരു തീരുമാനം വന്നാൽ കേന്ദ്ര- സംസ്ഥാനങ്ങൾ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്നത് ആകാംഷയോടെ കാണേണ്ട ഒന്ന് തന്നെയാണ്.

ഓർത്തിട്ട് ശ്വാസം നേരെ വരുന്നില്ല !

No comments:

Post a Comment