ദീപാവലിയുടെ പുറകിൽ അനേകം ഐതീഹ്യങ്ങൾ പറയപ്പെടുന്നുണ്ടെങ്കിലും എനിക്കിഷ്ടം ശ്രീരാമ ചന്ദ്രൻ വനവാസ ശേഷം അയോദ്ധ്യയിലേക്ക് മടങ്ങിവന്ന ദിനത്തെ അനുസ്മരിക്കാനാണ്...
ഭഗവാൻ ശ്രീരാമനെ രാജാവാക്കാൻ അയോദ്ധ്യയിലെ ജനങ്ങൾ ഒരുക്കിയ അലങ്കാരങ്ങളെ സാക്ഷിയാക്കി തങ്ങളുടെ പ്രിയ രാജകുമാരൻ വനവാസത്തിന് നിശ്ചയിക്കപ്പെട്ടുവെന്ന് അറിയുന്ന നിമിഷം മുതൽ അയോദ്ധ്യ കണ്ണീരണിയുകയാണ്....
ഭൂമിപിളരും പോലെയാണ് അയോദ്ധ്യവാസികൾക്ക് ആ നിമിഷം അനുഭവപ്പെട്ടത്...
രാജ്യത്ത് തങ്ങിനിന്ന തേങ്ങലുകൾ ഭേദിച്ചുകൊണ്ട് രാമൻ വനത്തിലേക്ക് പോകുമ്പോൾ അയോദ്ധ്യയിലെ പുൽനാമ്പ് പോലും കരഞ്ഞിട്ടുണ്ടാകും...
അങ്ങനെ 14 വർഷം ദുഃഖത്തിലാണ്ട് കിടന്ന അയോദ്ധ്യരാജ്യത്തേക്ക് തങ്ങളുടെ രാജകുമാരൻ തിരികെ വരുന്നു എന്നറിയുമ്പോൾ അവിടുത്തെ ജനങ്ങൾ എത്രമാത്രം സന്തോഷിക്കുന്നുണ്ടാകും...
തിരികെവരുന്ന ഭഗവാൻ ശ്രീരാമചന്ദ്രൻ രാജാവായി പട്ടാഭിഷേകം ചെയ്യപ്പെടുമെന്ന് അറിയുമ്പോൾ അവരുടെ സന്തോഷത്തിന് അതിരുകൾ ഇല്ലാതായിക്കാണില്ലേ...
അങ്ങെനെയുള്ള ദിനത്തിൽ അയോദ്ധ്യയിലെ ജനങ്ങൾ അനേക ലക്ഷം ദീപങ്ങളാൽ രാജ്യത്തെ ദീപാലാംകൃതമാക്കിയും പരസ്പരം മധുരം പങ്കുവെച്ചും വാദ്യഘോഷങ്ങൾ മുഴക്കിയും തന്റെ രാജാവിനെ വരവേൽക്കുന്ന നിമിഷം രോമാഞ്ചത്തോടെ അല്ലാതെ നിറകണ്ണുകളോടെ അല്ലാതെ ചരിത്രത്തെ സ്മരിക്കുന്നവർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല...
മടങ്ങി വരുന്ന ഭഗവാൻ ശ്രീരാമനെ നേരിൽ കാണുന്ന നിമിഷം കണ്ണീരണിയാത്ത ആരെങ്കിലും അയോദ്ധ്യയിൽ ഉണ്ടാകുമോ... 🥰
എന്റെ രാമന്റെ മടങ്ങിവരവ് അയോദ്ധ്യ ആഘോഷമാക്കിയ ദിനമാണ് ദീപാവലിയെന്നത് എത്ര ശ്രേഷ്ഠമാണ്....
ഹേ രാമ...
ഇതാ അങ്ങയുടെ തിരിച്ച് വരവ് ഒരിക്കൽ കൂടി ഭാരതം ആഘോഷമാക്കാൻ പോവുകയാണ്...
ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്...
ഈ കാലഘട്ടത്തിൽ ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്ന ഞാനെത്ര സൗഭാഗ്യവാനാണ്...