Pages

Monday, 23 November 2020

ഇടത് സർക്കാരിന്റെ 118A

നവമാധ്യമ ലോകത്ത് ആരേയും അപമാനിക്കാം അപകീർത്തിപ്പെടുത്താം എന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരെയുള്ള നിയമങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

പക്ഷെ ഇടത് പക്ഷം നേതൃത്വം നൽകുന്ന ഒരു സർക്കാരും പോലീസും അത് ചെയ്യുമ്പോൾ പൊതുജനം ഭയപ്പെടുന്നു. നിയമ സുരക്ഷിതത്വം മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുമ്പോഴും കേരളത്തിലെ വലിയ വിഭാഗം മുഖ്യമന്ത്രിയെ വിശ്വസിക്കാൻ തയ്യാറാവുന്നില്ല.

കാരണം 100% ആ നിയമം ദുരുപയോഗം ചെയ്യപ്പെടും എന്ന് കേരളത്തിലെ മയിൽകുറ്റികൾ പോലും വിശ്വസിക്കുന്നു.

ഇവിടെയാണ് മോദിയെന്ന ഭരണാധികാരി വ്യത്യസ്തമാവുന്നത്.

നോട്ട് നിരോധിച്ചു...
370 വകുപ്പ് എടുത്ത് കളഞ്ഞു...
CAA നടപ്പിലാക്കി...
അയോദ്ധ്യ വിഷയം പരിഹരിച്ചു...
മുതലാഖ്‌ നിരോധിച്ചു...

ഇന്ത്യ കണ്ടതിൽ ഏറ്റവും ദുർഗടമായ ഈ നിയമങ്ങൾ പാസ്സാക്കുമ്പോൾ മോദിയെന്ന ഭരണാധികാരിയിൽ ജനം അർപ്പിച്ച വിശ്വാസമാണ് ഒരടി പിന്നോട്ട് പോകാതെ സർക്കാർ നിൽക്കാൻ കാരണം. എതിർപ്പുകൾ ഉണ്ടാകുമ്പോഴും വലിയ വിഭാഗം ആളുകൾ പിന്തുണക്കുന്നത് സർക്കാരിനെ ഭയരഹിതമാക്കുന്നു.

ഒരു ഭരണകൂടത്തിൽ ജനത്തിന് എത്രമാത്രം വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് 118A പിണറായി സർക്കാരിന് പിൻവലിക്കേണ്ടി വന്നത്.

വിശ്വാസം നഷ്ടപ്പെട്ടവന്റെ സ്ഥാനം വീട്ടിൽ പോലും വരാന്തയിലായിരിക്കും.


 

No comments:

Post a Comment