ഭരണപക്ഷം എടുക്കുന്ന നിലപാടുകളിൽ എപ്പോഴും പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളെ തകർക്കാൻ പോന്ന ബ്രഹ്മാസ്ത്രങ്ങൾ ഉണ്ടാകും. അത് ജനാധിപത്യത്തെ കൂടുതൽ കൂടുതൽ ശക്തമാക്കും. മറിച്ചാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിൽ അത് സംഭവ്യമാണ്. ഭരണകക്ഷിയുടെ തന്ത്രത്തെ നിലം പരിശാക്കാൻ ശക്തിയുള്ള പ്രതിപക്ഷത്തിന് സാധിക്കും.
ശ്രീമതി ദ്രൗപദി മൂർമു അത്തരത്തിൽ ഭരണപക്ഷം തൊടുത്ത ഒരു ബ്രഹ്മാസ്ത്രമാണ്. എല്ലാ അർത്ഥത്തിലും ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കിയ ഒരു ബ്രഹ്‌മാസ്ത്രം.
അതിലൂടെ ഭാരതത്തിന് ലഭിച്ചതോ ഒഡീഷയിലെ ഒരു വില്ലേജിൽ നിന്നും രാഷ്ട്രപതി ഭവന്റെ പടവുകൾ നടന്ന് കയറി ഇതൊന്നും ആർക്കും അന്യമല്ലെന്ന് സുവർണ്ണ ലിപിക്കൊണ്ട് ചരിത്രമെഴുതി ചേർത്ത രാഷ്ട്രപതിയും...
ഇതൊക്കെ തന്നെയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യവും.
No comments:
Post a Comment