300 രൂപയുടെ കിറ്റ് കൊടുത്ത് പറ്റിക്കാൻ പറ്റുന്ന ജനതയെ വൈറ്റില ബ്രിഡ്ജ് കാണിച്ച് പറ്റിക്കുമ്പോൾ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല.
യഥാർത്ഥത്തിൽ വികസനത്തെ പറ്റിയുള്ള കാഴ്ചപ്പാട് മലയാളിക്ക് നഷ്ടമായതാണോ കാരണമെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് ആലപ്പുഴ ബൈപ്പാസും വൈറ്റില ഓവർ ബ്രിഡ്ജുമെല്ലാം നമുക്ക് ആഘോഷിക്കാൻ സാധിക്കുന്നത്.
മിനിമം അയൽ സംസ്ഥാനത്തേക്ക് എങ്കിലും നമുക്ക് നോക്കാൻ തോന്നണ്ടേ? അവിടൊക്കെ 10 കൊല്ലം മുൻപ് നടന്ന പ്രോജക്ടുകളാണ് നമ്മളിപ്പോൾ ആളും പഞ്ചാരിയുമായി നടത്തുന്നത്!
മലയാളി മുന്നിലാണ് എന്ന് പറയുമ്പോഴും നാടിന്റെ വികസനകാര്യത്തിൽ ബഹുദൂരം പിന്നലാണ് നമ്മളിപ്പോഴും. സ്വന്തമായി അധ്വാനിച്ച് വീടും ബൈക്കും കാറുമെല്ലാം ഉള്ളതിനാൽ മലയാളി ഹാപ്പിയാണ്. അതിനപ്പുറം ഒന്നും ചിന്തിക്കാത്ത ജനത!
പക്ഷെ മലയാളി ഉണ്ടാക്കിയതെല്ലാം നമ്മുടെ വിയർപ്പാണ് അല്ലാതെ ഒരു സർക്കാരിന്റെയും കനിവല്ല.
താരതമ്യേന ജനസംഖ്യ കുറഞ്ഞ കേരളം പോലൊരു സംസ്ഥാനത്തെ അഴിമതിയില്ലാതെ ഭരിച്ചാൽ 10 കൊല്ലം കൊണ്ട് വികസിത വിദേശ രാജ്യം പോലെയാക്കി മാറ്റാൻ സാധിക്കും.
പക്ഷെ അഴിമതി ഇല്ലാതെ ഭരിക്കണം.
Correct point anu, try to think
ReplyDelete👍
Delete