കലാലയം എന്നത് വെറും കെട്ടിട കൂട്ടങ്ങളല്ല. കെട്ടിട കൂട്ടങ്ങളാ കേണ്ടതുമല്ല കലാലയം. വിദ്യഭ്യാസ സ്ഥാപനങ്ങൾ ഭാവിയെ വാർത്തെടുക്കുന്ന അച്ചുകളായി പ്രവർത്തിക്കേണ്ടവയാണ്. നാളയെ നയിക്കേണ്ട ഒരു തലമുറ ഉദയം കൊള്ളുന്നത് ഇവിടെ നിന്നുമാണ് . അത് കലാലയത്തിൻ്റെ ചൂടും ചൂരും ഏറ്റുകൊണ്ടാകണം, നല്ല അദ്ധ്യാപകരുടെ ശാസനയിൽ നിന്നും ലാളനയിൽ നിന്നു മാകണം, നല്ല സുഹൃത്ത് ബന്ധങ്ങളുടെ സ്നേഹത്തിൽ നിന്നു മാകണം, പ്രതികരണ ശേഷിയും അവകാശ ബോധവുമുളള സമര മുഖങ്ങളിൽ നിന്നു മാകണം. അനീതിക്കെതിരെ
നട്ടെല്ല് നിവർത്തി ശബ്ദമുയർത്തിക്കൊണ്ടാകണം.
പക്ഷേ ഇങ്ങനെ ഒരു തലമുറ വളർന്നു വന്നാൽ അഴിമതിയിൽ ആറാടുന്ന ഇവിടുത്തെ ഭരണകൂടത്തിന് അതൊരു വെല്ലുവിളിയാകില്ലേ?
തീർച്ചയായും അതൊരു വെല്ലുവിളിയാണ്. അത് കൊണ്ട് തന്നെയാണ് കൂട്ടിലടച്ച കിളിയെപ്പോലെ നമുക്ക് വിദ്യഭ്യാസം നൽകി ഭാവിയുടെ വായ മൂടിക്കെട്ടാൻ ഇവിടുത്തെ സർക്കാർ ശ്രമിക്കുന്നത്. പക്ഷേ നാം ഒന്ന് മനസ്സിൽ ഉറപ്പിക്കേണ്ടി ഇരിക്കുന്നു. ഈ നാടിന് ആവശ്യം പ്രതികര ശേഷിയുള്ള നട്ടെല്ലുള്ള നാളെയെവേണമോ അതോ അഴിമതി നിറഞ്ഞ ഭരണ കൂടത്തിനും കുത്തക മുതലാളിമാർക്ക് മുന്നിൽ ഓഛാനിച്ച് നിൽക്കുന്ന നാളെയുടെ തലമുറയെ വേണമോ?
തീരുമാനിക്കേണ്ടത് നമ്മളാണ് ഇന്ന് നമ്മൾ ഒരു തീരുമാനം എടുത്തില്ല എങ്കിൽ നാളെ സ്വന്തം മകൻ്റെ വിദ്യഭ്യാസത്തിനായി നിറകണ്ണുകളോടെ കെട്ടുതാലി അഴിക്കുന്ന അമ്മമാരെ ഈ കലാലയ മുറ്റത്ത് നമുക്ക് കാണേണ്ടി വരും.കേരള സർക്കാർ നമ്മുടെ നാട്ടിലെ ചില കോളേജുകൾ സ്വയം ഭരണ നിയമത്തിന് കീഴിലേക്ക് കൊണ്ട് വരുന്ന വിവരം ഇതിനോടകം നമ്മളും അറിഞ്ഞ് കാണുമല്ലോ !!
എന്താണ് സ്വയം ഭരണം അഥവാ ഓട്ടോണമസ് ?
വിദ്യാർത്ഥികൾ എന്ന നിലയിൽ നാം നിർബന്ധമായും അറിഞ്ഞിരിക്കണ്ട കുറച്ച് കാര്യങ്ങൾ ഞാൻ ചുവടെ ചേർക്കുന്നു.
നിലവിൽ സ്വയം ഭരണത്തിന് കീഴിൽ അല്ലാത്ത കോളേജുകൾ യൂണിവേഴ്സിറ്റി / U G C നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ച് വരുന്നത് . ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ അഡ്മിഷൻ ഫീസ് , ആ വിദ്യാർത്ഥിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്ല്യങ്ങൾ നൽകുക,സിലബസ് തയ്യാറാക്കുക, കോഴ്സുകൾ ,സമയ ക്രമം, ടീച്ചർമാരുടെ റിക്രൂട്ട് മെൻ്റിന് ആവശ്യമായ മാനദണ്ഡങ്ങൾ , പരീക്ഷ സമയം, പരീക്ഷ നടത്തിപ്പിനാവശ്യമായ നടപടികൾ, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക, സർട്ടിഫിക്കറ്റുകൾ നൽകുക ,കോളേജിന് ആവശ്യമായ ധനസഹായം നൽകുക , യൂണിഫോം സംമ്പന്ധിച്ച തീരുമാനം എടുക്കുക, കോളേജ് രാഷ്ട്രീയത്തിൻ്റെ നിയന്ത്രണം മുതലായവ എല്ലാം നിയന്ത്രിക്കുന്നത് വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടിയാലോചിച്ച് എഴുതപ്പെട്ട നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ്.ആയതിനാൽ ആ വ്യവസ്ഥകൾ വിദ്യാർത്ഥികളുടെ അവകാശം സംരക്ഷിക്കുന്നവയായിരിക്കും. എന്നാൽ സ്വയം ഭരണ വ്യവസ്ഥയിൽ മുകളിൽ പറഞ്ഞവയിൽ വിരലിൽ എണ്ണാവുന്നവ ഒഴിച്ച് ബാക്കി എല്ലാ വ്യവസ്ഥകളിലും തീരുമാനമെടുക്കുന്നത് കോളേജ് മാനേജ് മെൻ്റ് ആയിരിക്കും. ഇവിടെ അദ്ധ്യാപകർ ർ ക്കും വിദ്യാർത്ഥികൾക്കും ഉള്ളത് ഒരു നോക്കുകുത്തിയുടെ സ്ഥാനം മാത്രമാണ്. സ്വയംഭരണം വന്ന് കഴിഞ്ഞാൽ നിലവിൽ കോളേജിന് U G C യിൽ നിന്നും, ലഭിച്ചു കൊണ്ടിക്കുന്ന യാതൊരു ധനസഹാമോ ആനുകൂല്ല്യമോ തു ടർന്ന് ലഭിക്കുകയില്ല. അതിനാൽ
കോളേജ് നടത്തിപ്പിന് ആവശ്യമായ തു വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്താൻ കോളേജ് അധികൃതർ നിർബന്ധമാവുകയും ചെയ്യുന്നു. ഇത് വൻ ഫീസുകൾ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കാൻ മാനേജ്മെൻ്റിനെ പ്രേരിതരാക്കും എന്നതിൽ ഒരു അണുവിട സംശയം വേണ്ട.
സ്വയം ഭരണം വന്നാലുള്ള ദോഷങ്ങൾ എന്തെല്ലാം?
1. കോഴ്സുകൾ തിരഞ്ഞെടുക്കുവാനും സിലബസ് തീരുമാനിക്കാനു മുള്ള അധികാരം കോളേജ് മാനേജ് മെൻ്റിനുള്ളതായി തീരും
സുഹൃത്തുക്കളേ ഒന്ന് ചിന്തിക്കൂ നമ്മുടെ കോളേജുകളിൽ കോഴ്സുകളും സിലബസുകളും തീരുമാനിക്കാനുള്ള അധികാരം പണക്കൊതിയൻമാരായുള്ള മാനേജ് മെൻ്റിന് നൽകിയാൽ നാളെ നിലം പതിക്കാൻ പോകുന്നത് ഒട്ടനവധി വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ ആയിരിക്കും, കാരണം ജീവിതത്തിൽ എന്താകണം എന്ന പ്രതീക്ഷയോട് കൂടിയാണ് ഇന്നത്തെ ഓരോ വിദ്യാർത്ഥിയും വളർന്ന് വരുന്നത്. ചില കോഴ്സുകൾ അടുത്ത കലാലയങ്ങളിൽ ഇല്ലാത്തതിനാൽ ദൂരെ നിന്നും പഠിക്കാൻ വരുന്ന ഒരു പാട് സുഹൃത്തുക്കളെ നമുക്ക് പരിചയവും കാണാം. ഇവരെല്ലാം പഠിക്കുന്നത് വലിയൊരു പ്രതീക്ഷയോടെയാണ്. കോഴ്സുകൾ നിശ്ചയിക്കാൻ മാനേജ് മെൻ്റിന് അധികാരം നൽകിയാൽ ഈ ഭുമുഖത്ത് നിന്നും ചില ആർട്ട് ട്ട് ട്ട്സ് & സയൻസ് കോഴ്സുകൾ അപ്രതീക്ഷ മാകുന്നത് നമുക്ക് കാണേണ്ടി വരും. മാനേജ് മെൻ്റിന് ലാഭമുണ്ടാക്കുന്ന സെൽഫ് ഫിനാൻസിങ്ങ് കോഴ്സുകളായിരിക്കും പിന്നീട് കലാലയങ്ങളിൽ അരങ്ങ് തകർക്കുന്നത്.
2. ചോദ്യ പേപ്പർ തയ്യാറാക്കൽ ഫല പ്രഖ്യാപനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണ്ണയം എന്നിവയ്ക്കുള്ള അധികാരം
വിദ്യഭ്യാസമെന്നാൽ കച്ചവടമാകുന്ന ഈ കാലഘട്ടത്തിൽ സ്വന്തം സ്ഥാപനത്തിൻ്റെ ഉയർച്ചയും 1OO% വിജയവുമായിരിക്കും മാനേജുമെൻ്റിൻ്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മാനേജ്മെൻ്റ് തയ്യാറാക്കുന്ന ചോദ്യപ്പേപ്പറുകളുടെ ലക്ഷ്യവും നിലവാരും നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ . വിപണിയിൽ വിജയശതമാനം കൂട്ടാൻ കോളേജുകൾ തമ്മിൽ നടക്കുന്ന മൽസരങ്ങൾക്കിടയിൽ ബലിയാടാക്കേണ്ടതല്ല ഒരു വിദ്യാർത്ഥിയുടെ ഭാവി . വിദ്യഭ്യാസമെന്നാൽ വിദ്യകൊണ്ട് ആഭാസം കാണിക്കാൻ ഉള്ളതല്ല. നിലവാരവും അറിവും അന്തസുത്തയുമുള്ള വിദ്യാർത്ഥി സമൂഹം ഇവിടെ വളർന്നു വരണമെങ്കിൽ പരീക്ഷകൾ വിദ്യാർത്ഥികൾക്കുള്ള ജീവിത പരീക്ഷണങ്ങളാകണം. ആ നിലവാരം പുലർത്തണം.
3.വിദ്യാർത്ഥികൾക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ മാനേജ്മെൻ്റ് നിശ്ചയിക്കുന്നു.
നിലവിലെ പ്രവേശന മാനദണ്ഡങ്ങ നിശ്ചയിക്കുന്നത് യൂണിവേഴ്സിറ്റി നിയമങ്ങളാണ് അത് മാറി അതിനുള്ള അവകാശം കൂടി മാനേജ് മെൻ്റിന് കീഴിൽ അടിയറവ് വെക്കുന്ന നടപടിയാണിത് . പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴം ചൊല്ലി നെ അന്വർദ്ധമാക്കുന്ന നടപടി മാത്രം പ്രവേശന മാനദണ്ഡങ്ങൾ മാനേജ്മെൻ്റ് തീരുമാനിക്കുന്നതിനാൽ യോഗ്യതയില്ലാത്തവർക്കും പണത്തിൻ്റെ സ്വാധീനത്തിൽ പ്രവേശനം നേടാൻ സാധിക്കുന്നു. എന്നാൽ പണമില്ലെന്ന കാരണത്താൽ മാർക്കുണ്ടായാലും പ്രവേശനം നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തേയും ഒരു പക്ഷേ നമുക്ക് കാണേണ്ടി വരും. കൂടാതെ മാനേജ് മെൻ്റിൻ്റെ ഇഷ്ടാനുസരണം അവരുടെ താൽപര്യൾക്ക് അനുസരിച്ച് ഇഷ്ടമുള്ളവർക്ക് പ്രവേശനം നൽകുന്നു. ഇത് മൂലം അവസരം നിഷേധിക്കപ്പെടുന്നത് യോഗ്യയുള്ളവർക്കിയിരിക്കും.
4. പരീക്ഷഫീസ് നിശ്ചയിക്കാനുള്ള അധികാരം.
ഓട്ടോണമസ് രീതി നിലവിൽ വന്നാൽ അതാത് കോളേജിൽ നടക്കുന്ന പരീക്ഷകളുടെ ഫീസുകൾ നിശ്ചയിക്കൂന്നത് മാനേജ്മെൻ്റ് ആയിരിക്കും. ഇത് മൂലം നിലവിലെ യൂണിവേഴ്സിറ്റി ഫീസിൻ്റെ പതിൻമടങ്ങ് തുക പോലും ഈടാക്കാൻ സാധിക്കുന്നു. ഉദാഹരണമായി ഒരു ഓട്ടോണമസ് കോളേജിലെ ഒരു വിദ്യാർത്ഥി നൽകാൻ നിർബന്ധിതമായ ഫീസ് റസിപ്റ്റിൻ്റെ കോപ്പി താഴെ ചേർക്കുന്നു .
ഇതിൽ ഒരു ദിവസം ഫീസ് വൈകി എന്ന കുറ്റത്തിന് ആ വിദ്യാർത്ഥിയിൽ നിന്നും ഈടാക്കിയ ഫൈൻ 1000/- രൂപയാണ്. എന്നാൽ ഇതേ സമയം ഒരു ദിവസം ഫീസ് വൈകിയിൽ യൂണിവേഴ്സിറ്റിയിയിൽ അക്കേണ്ട ഫൈൻ വെറും 50/- രൂപ മാത്രമാണ്. അതോടൊപ്പം തന്നെ സൂപ്പർ ഫൈൻ ഇനത്തിൽ ഓട്ടോണമസ് കോളേജുകളിൽ 5000/- രൂപ ഈടാക്കുമ്പോൾ യൂണിവേഴ്സിറ്റിയിൽ ഇത് വെറുo 500/- രൂപയാണ്. ദിനം സ്വയം അദ്ധ്വാനിച്ച് സ്വന്തം പഠനത്തിന് പണം കണ്ടെത്തുന്ന സുഹൃത്തുക്കൾ നമുക്ക് മുണ്ട്. എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം ഒന്നോ രണ്ടോ ദിവസം വൈകി ഫീസ് അടക്കുന്ന വിദ്യാർത്ഥികളുടെ കഴുത്തറക്കുന്ന നടപടിയാണ് മാനേജ്മെൻ്റ് ഇവിടെ സ്വീകരിക്കുന്നത്.
5.അദ്ധ്യാപകരുടെ യോഗ്യത തീരുമാനിക്കാനുള്ള അധികാരം
നല്ല അദ്ധ്യാപകരാണ് ഒരു വിദ്യഭ്യാസ സ്ഥാപനത്തിൻ്റെ മുതൽക്കൂട്ട് . അദ്ധ്യാപകരുടെ ശാസനയിൽ നിന്നും സ്നേഹത്തിൽ നിന്നുമാണ് നല്ല വിദ്യാർത്ഥികൾ ഉണ്ടാകുന്നത്. അജ്ഞാനമാകുന്ന ഇരുട്ടിൽ നിന്നും ജ്ഞാനമാകുന്ന വെളിച്ചത്തിലേക്ക് ശിക്ഷ്യരെ നയിക്കുന്നവവരാണ് യഥാർത്ഥ ഗുരുക്കൾ . അത് തന്നെയാണ് ഗുരു എന്ന പഥത്തിൻ്റെ അർത്ഥവും. എന്നാൽ ആ ഗുരുവിൻ്റെ യോഗ്യത നിശ്ചയിക്കുന്നത് പണമാണെങ്കിലോ? അതെ അങ്ങനെ ഒരു കാലമാണ് ഇനി വരാൻ ഇരിക്കുന്നത്. അദ്ധ്യാപകരുടെ യോഗ്യത മാനേജ് മെൻ്റ് നിശ്ചയിച്ച് തുടങ്ങിയാൽ നമുക്ക് ലഭിക്കുന്നത് മാനേജ് മെൻ്റിൻ്റെ സ്വാർത്ഥ താൽപര്യം കൊണ്ട് , പണത്തിൻ്റെ സ്വാധീനം കൊണ്ട് അദ്ധ്യാപക വേഷമണിഞ്ഞ "അദ്ധ്യാപഹയൻ" - മാരെ ആയിരിക്കും.
6. നിലവിൽ ലഭിക്കുന്ന സർക്കാർ ആനുകൂല്യം/പുതിയ കോഴ്സുകൾക്ക് സർക്കാർ ധനസഹായം എന്നിവ നിഷേധിക്കപ്പെടുo
ഒന്നാം ഭാഗത്തിൽ പറഞ്ഞതുപോലെ പുതിയ കോഴ്സുകൾ തുടങ്ങുവാനുള്ള അധികാരം മാനേജ് മെൻ്റിന് നൽകുമ്പോൾ പുതിയതായി വരുന്ന കോഴ്സുകൾക്ക് സർക്കാർ ധന സഹായം ലഭിക്കുന്നതല്ല. പിന്നെ ഈ കോഴ്സ് തുടങ്ങാനും കെട്ടിടം നിർമ്മിക്കാനും അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യാനും കോഴ്സ് അനുബന്ധ പഠന സജീകരണം ഒരുക്കാനും മാനേജ് മെൻ്റ് എവിടെ നിന്നും പണം കണ്ടെത്തും? പഴയ കോഴ്സുകൾ തുടർന്ന് കൊണ്ട് പോകാനുള പണം എവിടെ നിന്നും കണ്ടെത്തും? അതിന് ഒറ്റ മറുപടിയേ ഉള്ളൂ വിദ്യഭ്യാസം ഒരു ബിസിനസ്സ് ആക്കി മാറ്റുക, കോഴ്സുകളിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ കഴുത്തറുക്കുന്ന ഫീസ് വാങ്ങി മനേജ് മെൻ്റിനുണ്ടാകുന്ന നഷ്ടം നികത്തുക. ഓട്ടോണമസ് നിയമത്തിൻ്റെ ഈ വ്യവസ്ഥയുടെ അനന്തര ഫലങ്ങൾ അനുഭവിക്കുന്നത് വിദ്യാർത്ഥി സമൂഹമായിരിക്കും.
7. പട്ടിക ജാതി / പട്ടികവർഗ്ഗം ന്യൂന പക്ഷങ്ങൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും ഫീസിളവുകളും നിഷേധിക്കപ്പെടും
പിന്നോക്ക വിഭാഗം എന്ന കാറ്റഗറിയിൽ നിലവിൽ സർക്കാർ നിയമപ്രകാരം ഉൾപ്പെടുത്തിയിരിക്കുന്നത് മുഖ്യമായും സാമ്പത്തീക സ്ഥിതിയിൽ പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരേയും ,പിന്നോക്ക സമുദായത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ വിദ്യഭ്യാസ സമ്പന്നരായി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ഓട്ടോണമസ് വ്യവസ്ഥ കലാലയങ്ങളിൽ വന്നാൽ ഈ പറയപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാതൊരു വിധ ആനുകൂല്ല്യ വും ലഭിക്കില്ല. മാത്രവുമല്ല ഉയർന്ന ഫീസുകൾ നൽകി പ്രവേശനം നേടേണ്ടതായും വരുന്നു. ഇത് മൂലം സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഉന്നത വിദ്യഭ്യാസം എന്നത് സ്വപ്നം പോലും കാണാൻ സാധിക്കാത്ത സ്ഥിതി വിശേഷണത്തിലേക്ക് എത്തിച്ചേരുന്നു. ഫീസിൻ്റെ കാര്യങ്ങൾക്ക് പുറമേ ഈ വിഭാഗക്കാർക്ക് ലഭിക്കുന്ന സീറ്റ് സംവരണവും റദ്ധാക്കപ്പെടുന്നു. പിന്നോക്ക സമുദായങ്ങൾക്കുള്ള വിദ്യഭ്യാസം പരോക്ഷമായി സർക്കാർ തടയുന്ന സ്ഥിതി വിശേഷമാണ് ഇവിടെ സംഭവിക്കാൻ പോകുന്നത് .
8.പാവപ്പെട്ടവനായി അനുവദിക്കപ്പെട്ട സീറ്റുകൾ പണത്തിൻമേൽ അട്ടിമറിക്കപ്പെടുന്നു.
നിലവിൽ പാവപ്പെട്ടവനായി സംവരണ ചെയ്യപ്പെടുന്ന സീറ്റുകൾ , മാർക്ക് അടിസ്ഥാനത്തിൽ പാവപ്പെട്ടവനായി നൽകപ്പെടുന്ന സീറ്റുകൾ ഓട്ടോണമസ് ഭരണ വ്യവസ്ഥിതിയിൽ നിയമപരമായി ലഭിക്കില്ല. ഇത് മൂലം പണമുള്ളവൻ അഡ്മിഷൻ ആവശ്യപ്പെട്ടാൽ ഈ സീറ്റുകൾ അവർക്കായി മാനേജ് മെൻ്റ് നൽകുന്നു. ഇത് മൂലം പണമില്ലാത്തവർക്ക് കോളേജ് അഡ്മിഷൻ ലഭിക്കാതെ വരുന്നു. ഇത് പാവപ്പെട്ടവരുടെ ഉന്നത വിദ്യഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.
9.പ്രാദേശിക പ്രാധാന്യമുള്ള തൊഴിൽ അധിഷ്ടിത കോഴ്സുകൾക്ക് മുൻ തൂക്കം നൽകുന്നതിനാൽ അദ്ധ്യാപകർക്ക് സ്ഥിര നിയമനം നൽകാൻ സാധിക്കില്ല.
വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ദോഷ ഫലങ്ങൾ പോലെ തന്നെ ഓട്ടോണമസിൻ്റെ കറുത്ത നിഴൽ പതിക്കുന്ന ഒരു വിഭാഗമാണ് അദ്ധ്യാപക സമൂഹവും , നിലവിൽ ഉള്ള കോഴ്സുകൾ തുടരുന്നതിനെ കുറിച്ചും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനെ കുറിച്ചുമുള്ള അന്ത്യമ തീരുമാനം എടുക്കുന്നത് മാനേജ് മെൻ്റ് ആയതിനാൽ അദ്ധ്യാപകരുടെ നിയമനങ്ങളും ജോലിയുടെ സ്ഥിരതയും നഷ്ടപ്പെടുന്നു. തൊഴിൽ അധിഷ്ഠിത കോഴ്സുകളിൽ നിന്ന് കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കും എന്ന കാരണത്താൽ പ്രാദേശിക പ്രാധാന്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കന്നതിലായിരിക്കും മാനേജ് മെൻ്റിന് താൽപര്യം എന്നത് പകൽ േപാലെ വ്യക്തമായ ഒരു കാര്യമാണ്. പ്രദേശിക പ്രാധാന്യമുള്ള കോഴ്സുകൾ കാലാ കാലങ്ങളിൽ വിദ്യാർത്ഥികളുടെ താൽപര്യത്തിൻ്റെ അടിസ്ഥാനത്തിലും, ചുറ്റുപാടുകളുടേയും, വ്യവസ്ഥിതികളുടേയും അടിസ്ഥാനത്തിൽ മാറ്റം സംഭവിക്കുന്നവ ആയതിനാൽ അധികം കാലം നിലനിൽപില്ല എന്നത് നമുക്ക് അറിയാവുന്നത് പോലെ തന്നെ മാനേജ്മെൻ്റിനും അറിയാവുന്ന ഒന്നാണ്. അത് കൊണ്ട് ഈ കോഴ്സുകൾ പഠിപ്പിക്കാൻ എത്തുന്ന അദ്ധ്യാപകർക്ക് സ്ഥിര നിയമനം ചെയ്യുവാൻ മാനേജ് മെൻ്റ് തയ്യാറാവില്ല.
ഇത് മൂലം അദ്ധ്യാപനവൃത്തിയിൽ ഏർപ്പെടാൻ നല്ല അദ്ധ്യാപകരെ ലഭിക്കാതെ വരുന്നു. ഇത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന ഒരു ഘടകമാണ്.
10. സ്വതന്ത്രമായി ചിന്തിക്കുവാനും പ്രതികരിക്കുവാനുമുള്ള സ്വാന്ത്യ്രം നിഷേധിക്കപ്പെടുന്നു.
പാഠപുസ്തകത്തിൽ ടീച്ചർ ചൊല്ലി പഠിപ്പിക്കുന്നവ അതേ പടി ഏറ്റ് ചൊല്ലുക. കലാലയത്തിൽ കൂട്ടിലിട്ട കിളിയെപ്പോലെ മൂന്നോ അഞ്ചോ വർഷം ബിരുധവും ബിരുധാനന്തര ബിരുധവും നേടി സ്വാർദ്ധതാൽപര്യങ്ങൾ മനസ്സിൽ പേറി കലാലയം വിട്ട് സമൂഹത്തിലേക്ക് പോരുക ഇതായിരിക്കും ഇനി വരാൻ പോകുന്ന കലാലയ ജീവിതം എന്നത് . കോളേജിന് അകത്തും പുറത്തുമായി നിങ്ങർ കാണുന്ന അഴിമതിക്കും അനീതിക്കുമെതിരെ കണ്ണടക്കുവാനുള്ള ഒരു പരിശീലനമായിരിക്കും ഓട്ടോണമസ് ഭരണം നിങ്ങൾക്ക് നൽകുന്നത്. സംവാദകരമായ വിദ്യഭ്യാസ രീതിക്ക് പകരം അധിനും വേശകരമായ ഒരു സംമ്പ്ര തായത്തെ നമ്മിൽ അടിച്ചേൽപ്പിക്കപ്പെടും .
11. കോളേജ് ഭരണസമിതിയിൽ ജനാധിപത്യകരമായി തിരഞ്ഞെടുക്കപ്പെടുന്ന ആരും തന്നെ ഉണ്ടാവില്ല.
ഭരണ സമിതിയിൽ ജനാധിപത്യ കരമായി തിരഞ്ഞെടുക്കെപ്പടുന്ന ആരും തന്നെ ഇല്ലാത്ത പക്ഷം വിദ്യാർത്ഥികളുടെ ഭാഗം സംസാരിക്കാനോ പ്രാവർത്തികമാക്കാനോ ആരും തന്നെ ഉണ്ടാകില്ല. ഇത് മൂലം മാനേജ് മെൻ്റ് എടുക്കുന്ന വിദ്യാ ർത്ഥി ദ്രോഹ നടപടികൾ വളരെ എളുപ്പത്തിൽ പുറം ലോകമറിയാതെ പ്രാവർത്തികമാക്കാൻ മാനേജ്മെൻ്റിന് സാധിക്കുന്നു.
12. ഭരണ സമിതികളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്ത മുണ്ടാകില്ല.
നിലവിലെ ഭരണ സമിതികളിൽ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പങ്കാളിത്തമുണ്ട് . അത് കൊണ്ട് തന്നെ ഭരണ സമിതികളിൽ എടുക്കപ്പെടുന്ന തീരുമാനങ്ങൾ വിദ്യാർത്ഥികൾ യഥാസമയം അറിയുകയും നല്ലെതെങ്കിൽ സ്വീകരിക്കാനും ചീത്തയെങ്കിൽ എതിർക്കുവാനുമുള്ള വേദി സംജാതമാകുന്നു. എന്നാൽ ഓട്ടോണമസ് ഭരണ രീതിയിൽ ഭരണ സമിതിയിൽ രക്ഷിതാക്കളേയോ വിദ്യാർത്ഥികളേയോ ഉൾപ്പെടുത്തുന്നില്ല. ഇത് മൂലം മാനേജ്മെൻ്റ് എടുക്കുന്ന തീരുമാനങ്ങൾ നല്ലതായാലും ചീത്തയായാലും അത് ശിരാ സാ വഹിക്കാൻ മാത്രമേ നമുക്ക് സാധിക്കൂ. വിദ്യാർത്ഥി സമൂഹത്തിൻ്റെ പ്രതികരണ ശേഷിക്കും വിവരാവകാശ നിയമങ്ങൾക്കും കൂച്ചുവിലങ്ങിടുന്ന നടപടിയാണ് ഓട്ടോണമസ് സംവിധാനത്തിലൂടെ കൊണ്ട് വരാൻ സർക്കാർ ശ്രമിക്കുന്നത്.
ഞാൻ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ സ്വയം ഭരണത്തിൻ്റെ ദൂഷ്യ ഫലങ്ങളിൽ ചിലത് മാത്രമാണ് . ഇനി പ്രയോഗത്തിൽ വരാനിരിക്കുന്നവയുമായ നിരവധി കാര്യങ്ങളുണ്ട്. സർക്കാരിൻ്റേയും മാനേജ് മെൻ്റിൻ്റേയും രാഷ്ട്രീയ താൽപര്യങ്ങൾക്കും പണക്കൊതിക്കും മുന്നിൽ നമ്മൾ നാവടക്കി നിന്നാൽ നാളെയുടെ ഭാവി തലമുറകൾ വിദ്യഭ്യാസത്തിനായി എടുത്ത കടക്കെണിയിൽ പെട്ട് ആത്മഹത്യ ചെയ്യുന്ന കാഴ്ച നമ്മൾ കാണേണ്ടിവരും. മകൻ്റെ വിദ്യഭ്യാസത്തിന് വേണ്ടി കെട്ടുതാലി പണയം വെക്കുന്ന അമ്മമാരുടെ ചുടു കണ്ണുനീർ തുള്ളി കൊണ്ട് കലാലയം നീറി ഒടുങ്ങും....
വിദ്യഭ്യാസ വ്യവസ്ഥിതിയെ തന്നെ താറുമാറാക്കുന്ന ഈ പരിഷ്കാരത്തെ ചെറുത്ത് തോൽപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. ധാർമ്മികതയാണ്.
പ്രതികരിക്കുവാൻ ഇപ്പോൾ തന്നെ വൈകയിരിക്കുന്നു.
ഉണരാം... എഴുന്നേൽക്കാം.. ലക്ഷ്യത്തിലെത്തും വരെ പതറാതെ നമുക്ക് മുന്നേറാം...
ജിഷ്ണു . ആലുവ (Jishnu.Vijayan)
No comments:
Post a Comment